ആലപ്പുഴ : പേവിഷബാധ വൃദ്ധയുടേതുൾപ്പെടെ മൂന്നുപേരുടെ ജീവനുകളെടുത്ത ആലപ്പുഴയിൽ തെരുവുനായ് വന്ധ്യം കരണത്തിനും പേവിഷ പ്രതിരോധത്തിനും ബഡ്ജറ്ര് പ്രഖ്യാപനമായ പോർട്ടബിൾ എ.ബി.സി പദ്ധതി തുണയേകുമോ? ജില്ലാ അതിർത്തിയായ വള്ളികുന്നത്ത് അഞ്ചുപേരെ തെരുവുനായ മാരകമായി കടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിന്റെ ഞെട്ടലിനിടെ ജില്ലയ്ക്ക് ആശ്വാസമേകുകയാണ് പോർട്ടബിൾ എ.ബി.സി. കേന്ദ്ര ജന്തുക്ഷേമബോർഡിന്റെ അംഗീകാരം വൈകുന്നതിനാൽ ആലപ്പുഴ, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലെ എ.ബി.സി സെന്ററുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പോർട്ടബിൾ പദ്ധതി നടപ്പായാൽ പേവിഷ ഭീതിയിൽ കഴിയുന്ന സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റുകളെത്തിച്ച് വന്ധ്യംകരണവും പേവിഷ പ്രതിരോധവും നടത്താൻ സഹായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |