
അരൂർ: വില്പനയ്ക്കിടെ 2. 050 കിലോ ( 2 കി 50 ഗ്രാം) കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി മിൽട്ടൻ ദന്ദസേന (28)യാണ് കുത്തിയതോട് എക്സൈസിന്റെ രാത്രികാല പെട്രോളിങ്ങിനിടെ ദേശീയപാതയിൽ അരൂരിൽ നിന്ന് ഇന്നലെ പുലർച്ചെ 1.20ന് പിടിയിലായത്. അരൂക്കുറ്റി, വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ വി.എം. ജോസഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, വി.കെ. വിപിൻ , ഉമേഷ്, കെ എസ്.സീനമോൾ,ഡ്രൈവർ വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |