SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

നഷ്ടപരിഹാരം നൽകണം

ആലപ്പുഴ:തോട്ടപ്പള്ളിയിലെ അശാസ്ത്രിയമായ കരിമണൽ ഖനനത്തിന്റെ പാർശ്വഫലമാണോ കൂട്ടനാടിന്റെ കാർഷിക മേഖല അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് കാരണമെന്ന് പരിശോധിക്കപ്പെടണമെന്ന് ബി.കെ.എം.യു സംസ്ഥന സെക്രട്ടറി ആർ.അനിൽകുമാർ ആവശ്യപ്പെട്ടു. ഇതേ കുറിച്ച് ശാസ്ത്രിയ പഠനം നടത്താനും ഉപ്പ് വെള്ളം കയറി കൃഷി നാശം സംഭവിക്കുന്നതിന് പരിഹാരം കാണാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഓരുകാരണം കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ തയ്യാറാകണം. കർഷകന്റെ നഷ്ടം ഭാരിച്ചതാണെന്നും ഇതിന് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL