
ചേർത്തല:കേന്ദ്ര ,സംസ്ഥാന ബജറ്റുകളിൽ പട്ടികജാതി വിഭാഗങ്ങളെ പാടേ അവഗണിച്ചതായി കേരളവേലൻ മഹാസഭ ചേർത്തല നോർത്ത് വാർഷിക സമ്മേളനം ആരോപിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.മുരളി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷനായി.സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി വി.എച്ച്.പ്രമോദ് റിപ്പോർട്ടും ട്രഷറർ ശാലിനി വിനോദ് കണക്കും അവതരിപ്പിച്ചു.പ്രദീപ് കുമാർ,സരസ്വതി മോഹൻ,കെ.കെ.ഹരിദാസ്,ബി.മണിക്കുട്ടൻ,എസ്.നാരായണൻ,അംബരീഷൻ മാസ്റ്റർ,ബാബുനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |