
അമ്പലപ്പുഴ: കരൂർ ഗവ. ന്യൂ എൽ. പി സ്കൂൾ വാർഷികാഘോഷം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എസ്. എം. സി ചെയർമാൻ ബി .ബിബീഷ് അദ്ധ്യക്ഷനായി. മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഗായത്രി സതീഷിനെ സമ്മേളനത്തിൽ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി. എസ് .മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. വി. എസ്. ജിനുരാജ്, യു.ഗായത്രി എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എൽ. രമാദേവി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |