
ആലപ്പുഴ: ജി.സുധാകരന് ശേഷം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന രണ്ടാമത്തെ ആലപ്പുഴക്കാരനാവുകയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ്. വിദ്യാർത്ഥികളിലെ രാഷ്ട്രീയ ബോധം നഷ്ടപ്പെടുന്ന പശ്ചാലത്തിൽ ശക്തമായ ഇടപെടൽ നടത്താനും, റാഗിംഗടക്കം നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ ശക്തമായി പോരാടാനും സംഘടനയെ നയിക്കുമെന്ന് ശിവപ്രസാദ് വ്യക്തമാക്കി. വിദ്യാർത്ഥികളുമായി രാഷ്ട്രീയം സംസാരിക്കും. രാഷ്ട്രീയപ്രവർത്തനം നടക്കാത്ത ക്യാമ്പസുകളിലെ പ്രശ്നങ്ങളിലും ഇടപെടും. നിലവിൽ എസ്.എഫ്.ഐ തുടരുന്ന എല്ലാ പോരാട്ടങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്നും ശിവപ്രസാദ് വ്യക്തമാക്കി. ചേപ്പാട് കൈപ്പള്ളിൽ തെക്കതിൽ മധുസൂദനന്റെയും ഉഷയുടെയും മകനായ ശിവപ്രസാദ് മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗവും സി.പി.എം കാർത്തികപ്പള്ളി ഏരിയകമ്മിറ്റി അംഗവുമാണ്. ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി ടെക് പൂർത്തിക്കിയ ശേഷം കേരള സർവകലാശാലയിൽ നിന്ന് ടൂറിസത്തിൽ എം.ബി.എ എടുത്തു. നിലവിൽ നെറ്റിന്റെ പി.എച്ച്.ഡി എൻട്രൻസിനുള്ള തയാറെടുപ്പിലാണ്. സഹോദരി: വിഷ്ണുപ്രിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |