ആലപ്പുഴ: ജില്ലാകോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ പടിഞ്ഞാറുവശം കനാലിന്റെ വടക്കേക്കരയിലെ പൈലിംഗ് പുരോഗമിക്കവേ, പദ്ധതി പ്രദേശത്തെ മത്സ്യകന്യകയെ മാറ്റി സ്ഥാപിക്കാൻ ഒടുവിൽ ഖലാസികളുടെ സഹായംതേടി. പൈലിംഗ് നടത്തിയ സ്ഥലങ്ങളിൽ പ്രതിമ നീക്കാതെ പില്ലറുകളുടെ കോൺക്രീറ്റിംഗ് സാദ്ധ്യമാകില്ലെന്നിരിക്കെയാണ് നടപടികൾ ആരംഭിച്ചത്. മുസിരീസ് പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പ്രതിമ നീക്കാൻ നിർമ്മാണ കമ്പനി രണ്ട് തവണ ശ്രമിച്ചെങ്കിലും തകരാതെ മാറ്റി സ്ഥാപിക്കാമെന്ന്
കരാർ കമ്പനി ഉറപ്പ് നൽകാത്തതിനാലും ക്വാട്ട് ചെയ്ത തുക കൂടുതലായതിനാലും നടന്നില്ല.
അവസാന ശ്രമമെന്ന നിലയിലാണ് ഖലാസികളുടെ സഹായം തേടിയത്.
ഖലാസി സംഘം ഇന്ന് കേരള റോഡ് ഫണ്ട് ബോർഡിന് എസ്റ്റിമേറ്റ് സമർപ്പിക്കും. പ്രതിമയ്ക്ക് കേടുവരാത്ത വിധം രണ്ടോ മൂന്നോ കഷണങ്ങളാക്കി ക്രെയിനിന്റെ സഹായത്തോടെ കനാൽക്കരയിലെ മറ്റൊരിടത്തേക്ക് മാറ്റാനാണ് പദ്ധതി. വൈദ്യുതി ലൈനുകളും മറ്റുമുള്ളതിനാൽ ക്രെയിനിൽ ഉയർത്തി മറ്രൊരിടത്തേക്ക് കൊണ്ടുപോകുക എന്നത് ദുഷ്ക്കരമാകും. എങ്കിൽ ട്രെയിലറുടെ സഹായത്തോടെയാകും പ്രതിമ മാറ്റുക.
രണ്ടാഴ്ചയ്‌ക്കകം ബണ്ട് റോഡ് റെഡി
1.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എ.എസ് കനാലിന് കുറുകെ ഔട്ട് പോസ്റ്റ് ഭാഗത്ത് നിർമ്മിക്കുന്ന താത്‌കാലിക ബണ്ട് റോഡിന്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. കനാലിൽ പൈപ്പുകൾ സ്ഥാപിച്ച് തെങ്ങിൻ കുറ്രികൾ നാട്ടുന്ന ജോലികൾ പുരോഗമിക്കുന്നു
2.ബണ്ട് റോഡ് നിർമ്മാണം പൂർത്തിയായാൽ പുന്നമട, മിനി സിവിൽ സ്റ്റേഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ അതുവഴി കടത്തിവിടും.വ്യാപാരികളുടെ കേസിൽ 24ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് കരുതുന്നത്. അങ്ങനയെങ്കിൽ തെക്കേക്കരയിലും ഉടൻ പൈലിംഗ് ആരംഭിക്കും
3.ഇതിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടും. മുഹമ്മ , തണ്ണീർ മുക്കം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരിയുന്നതിന് കൈചൂണ്ടിയിലെ ഫ്ളഡ് ലൈറ്റും വൈ.എം.സി.എയിൽ നിന്ന് പിച്ചുഅയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, കെ.എസ്.ആർ.ടി.സി കല്ലുപാലം വഴിയുള്ള വഴിതിരിക്കലിന് വൈ.എം.സി.എയിലെയും ഫ്ളഡ് ലൈറ്റുകൾ നീക്കം ചെയ്യും. ജില്ല പഞ്ചായത്ത് മുഖേന ഇതിനായി ടെണ്ടർ നൽകിക്കഴിഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |