
ചാരുംമൂട്: താമരക്കുളം ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവാണ് പ്രഖ്യാപനം നടത്തിയത്. താമരക്കുളം പബ്ലിക് മാർക്കറ്റ് ഹരിത മാർക്കറ്റായും പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ, ആർ.ദീപ,ദീപ ജ്യോതിഷ് , സെക്രട്ടറി ജി. മധു, അസി.സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |