SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

ചെറുതനയിൽ ജി ബിൻ വിതരണം

s

ഹരിപ്പാട് : ചെറുതന ഗ്രാമപഞ്ചായത്തിൽ ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഭാഗമായി ജി ബിൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വിവിധ വാർഡുകളിലായി 91 ഗുണഭോക്താക്കൾക്കുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്. 333060 രൂപയാണ് പദ്ധതിച്ചെലവ്. സമ്പൂർണ്ണ മാലിന്യനിർമാർജ്ജന പഞ്ചായത്തായി ചെറുതന ഗ്രാമപഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടവും ഈ വർഷം തന്നെ നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു, സ്ഥിരംസമിതി അധ്യക്ഷയായ ശോഭന, പഞ്ചായത്തംഗങ്ങളായ സ്മിതമോൾ വർഗീസ്, ഷാജൻ ജോർജ്, മായാദേവി, അനില, ടി മുരളി, ശ്രീകല സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL