SignIn
Kerala Kaumudi Online
Friday, 23 October 2026 1.23 AM IST

കോൺഗ്രസിന്റെ ആഴക്കടൽ സമരം ഇന്ന്

s

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനനയത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായുള്ള ആഴക്കടൽ സമര സംഗമം ഇന്ന് നടക്കും.
രാവിലെ 6 30ന് തോട്ടപ്പള്ളി ഹാർബറിൽ നിന്നും നൂറോളം വള്ളങ്ങൾ ആഴക്കടലിൽ നടക്കുന്ന സമര സംഗമത്തിൽ പങ്കെടുക്കും. മത്സ്യത്തൊഴിലാളികൾക്കൊപ്പം എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി യും കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപനും കെ.പി.സി.സി. ഭാരവാഹികളും മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളുംപങ്കെടുക്കും. നടുക്കടലിലെ സമരസംഗമം ഉദ്ഘാടനം ചെയ്ത് തിരികെയെത്തുന്ന എം.പി ഹാർബറിൽ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL