SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

വൊക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം

s

ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ വൊക്കേഷനൽ എക്സലൻസ് അവാർഡ് വിതരണവും വനിതാദിനാചാരണവും ഇന്ന് വൈകുന്നേരം ഏഴുമണിക്ക് കൈതവന റോട്ടറി പാർക്കിൽ നടക്കും. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രമോദ് വെളിയനാട്, മാധ്യമപ്രവർത്തകൻ റോയി കൊട്ടാരച്ചിറ, ഡോ. രൂപേഷ് സുരേഷ് എന്നിവർക്ക് വൊക്കേഷണൽ എക്സലൻസ് അവാർഡും സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂളിലെ സിസ്റ്റർ ലിൻഡായ്ക്ക് 'വുമൺ ദ ഗ്രേറ്റ്' അവാർഡും സമ്മാനിക്കും.റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാലയും ട്രഷറർ ലോബി വിദ്യാധരനും അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL