
മാവേലിക്കര : വെട്ടിയാർ - പുലക്കടവ് പാലം റോഡ് നവീകരണത്തിന് പൊതുമരാമത്തു വകുപ്പ് 25 ലക്ഷം അനുവദിച്ചതായി എം.എസ്.അരുൺകുമാർ എം.എൽ.എ അറിയിച്ചു. വെട്ടിയാർ പാലം മുതൽ പുലക്കടവ് പാലം വരെ റോഡിന്റെ ഉപരിതലം ബി.എം, ബി.സി നിലവാരത്തിൽ നവീകരിക്കും.
റോഡ് നവീകരണത്തിന്റെ ഭാഗമായി 300 മീറ്റർ ദൂരത്തിൽ നിലവിലുള്ള തകർന്ന റോഡ് പൊളിച്ചു ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തും. റോഡ് മാർക്കിങ്, റീഫ്ലക്റ്റീവ് സ്റ്റഡുകൾ, ദിശാസൂചക ബോർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിർമ്മാണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |