
ഹരിപ്പാട് : അന്തർദ്ദേശീയ വനിതാദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കുമാരപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ വനിതകൾക്കായി സൗജന്യആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുമാരപുരം ചോയ്സ് പ്ലാസയിൽ ബ്ലോക്ക് പഞ്ചായത്തംഗം എൽ.യമുന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു മോഹനൻ, വി.ഇ.ഒ അബ്ദുൽ ജാഫർ, ചാർജ് ഓഫീസർ ലാൽ പ്രമോദ്, സ്വപ്ന ആർ.കെ, രമ്യ എന്നിവർ സംസാരിച്ചു.ഡോ.ദിവ്യ കാൻസർ പ്രതിരോധ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |