
മുഹമ്മ: മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൽ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു എഴുത്തോല പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ തോമസ് കെ.പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോൺ തോമസ് , ജോളി തോമസ് ,പി.എ നസീമ , നിഷാ പ്രദീപ് ,എഫ് .എ മുഹമ്മദ് റാഫി , രതീഷ് ,എൻ.എം ഷേർളി, മീരാമോൾ ,എൻ.ജെ.ഷീന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ , നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |