SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

വീടുകയറി ആക്രമണം, അച്ഛന് പിന്നാലെ മകനും അറസ്റ്റിൽ

ggg

ഹരിപ്പാട്: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനു പിന്നാലെ മകനും അറസ്റ്റിൽ. കരുവാറ്റ മൂട്ടിയിൽ വീട്ടിൽ ശിവപ്രസാദിന്റെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ കരുവാറ്റ വില്ലേജിൽ കൊടുപത്തു വീട്ടിൽ ബിന്ദുമോൻ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന മകൻ അർജുനനെ (23) ഇന്നലെ രാത്രിയിൽ പൊലീസ് പിടികൂടി. ഫെബ്രുവരി 9ന് രാത്രിയാണ് സംഭവം നടന്നത്. ശിവപ്രസാദിന്റെ ഭാര്യയെ ക്കുറിച്ച് ബിന്ദുമോൻ മോശമായി പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ബിന്ദു മോനും മകനായ അർജുനും ഇയാളുടെ ബന്ധുക്കളും ചേർന്ന് വീട്ടിൽ കയറി അക്രമം നടത്തിയത്. ശിവപ്രസാദിനെയും അച്ഛനെയും അമ്മയെയും ക്രൂരമായി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ശിവപ്രസാദ് ചികിത്സയിലായിരുന്നു. ഇവർക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തു. അർജുനനെ റിമാന്റ് ചെയ്തു. ഐ.എസ്.എച്ച്.ഒ മുഹമ്മദ്‌ ഷാഫി, എസ്.ഐ മാരായ ഷൈജ, ശ്രീകുമാര കുറുപ്പ്, എസ്.സി.പി.ഒ രേഖ, സി.പി.ഒ മാരായ നിഷാദ്, സജാദ്, ശിഹാബ്, രാകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL