SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

യുവതിയുടെ വസ്ത്രം വലിച്ചു കീറിയയാൾ പി​ടി​യി​ൽ

ph

കായംകുളം: ഉത്സവം കാണാൻ പോയ യുവതിയെ പൊതുജന മധ്യത്തിൽ വസ്തംവലിച്ചു കീറി അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളം പുതുപ്പള്ളി വടക്ക് ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം ഷാജി ഭവനത്തിൽ ഷാജിയാണ് (56) അറസ്റ്റിലായത്,കോടതിയിൽ ഹാജാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 കാരിയുടെ ചുരിദാർ ടോപ്പാണ് ആൾക്കാർ കണ്ടു നിൽക്കേ ഇയാൾ വലിച്ചു കീറിയത്. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരി​ലായി​രുന്നു ആക്രമണം.

നാട്ടുകാരാണ് പ്രതിയെ പിടിച്ചു മാറ്റിയത്. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ,എസ്.ഐ.മാരായ രതീഷ് ബാബു,ആനന്ദ്, ദിലീപ്, എ.എസ്.ഐ. ഹരി, പൊലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL