ആലപ്പുഴ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലാതല മാദ്ധ്യമ ശില്പശാല നടക്കും. ജില്ലയിൽ രാവിലെ 10ന് ഗവ.റസ്റ്റ് ഹൗസിൽ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷന്റെ ഏകോപനത്തോടെ നടത്തുന്ന 'വൃത്തി 2025' ക്ലീൻ കേരള കോൺക്ലേവിന്റെ ഭാഗമായാണ് ജില്ലാതല മാദ്ധ്യമ ശില്പശാല. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുക, നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ മാദ്ധ്യമപ്രതിനിധികളുടെ നിർദ്ദേശം തേടുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |