SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

ദേശീയ പാത വികസനം........... പറവൂർ- തുറവൂർ റീച്ചിൽ നിർമ്മാണം ഇഴയുന്നു

ആലപ്പുഴ : ദേശീയ പാത വികസനത്തിൽ പറവൂർ - തുറവൂർ റീച്ചിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് വേഗത പോരെന്ന് ആക്ഷേപം. മണ്ണ് ക്ഷാമം നിർമ്മാണത്തെ ബാധിച്ചപ്പോൾ വേമ്പനാട്ട് കായലിൽ നിന്ന് ഒരു മാസം മുമ്പ് ഖനനം ആരംഭിച്ചിട്ടും മറ്റ് റീച്ചുകളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ് ഈ റീച്ച്.

റീച്ചിന്റെ ഭാഗമായ ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണമാണ് അൽപ്പമെങ്കിലും വേഗത്തിൽ പുരോഗമിച്ചതെങ്കിലും കഴിഞ്ഞമാസം നിർമ്മാണത്തിലിരുന്ന എലിവേറ്റഡ് ഹൈവേയുടെ നാല് ഗർഡറുകൾ നിലംപതിച്ചതോടെ അതും മന്ദഗതിയിലായി. ഗർഡർ വീഴ്ചയിൽ ശാസ്ത്രീയ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനും പകരം ഗർഡർ സ്ഥാപിക്കുന്നതിനുമുള്ള കാലതാമസമാണ് നിർമ്മാണത്തിന് പ്രതിബന്ധമായത്.

മണൽക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞവർഷം കായൽ ഖനനത്തിന് ശ്രമം തുടങ്ങിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ടുണ്ടായ താമസം കാരണം സർക്കാർതലത്തിൽ തീരുമാനം അംഗീകരിച്ച് കിട്ടാൻ സമയമെടുത്തു. ആറുമാസം മുമ്പ് റോയൽട്ടി ഒഴിവാക്കി നാല് ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് ഖനനത്തിന് നിർമ്മാണ കമ്പനിയ്ക്ക് അനുമതി നൽകി. എന്നാൽ ഖനനം ചെയ്യുന്ന മണ്ണിന്റെ അളവോ മണ്ണ് എവിടെ ഉപയോഗിക്കുന്നുവെന്നോ നിരീക്ഷിക്കാൻ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടില്ല.

യോഗം വിളിക്കുമെന്ന് കളക്ടർ

 ഖനനം ചെയ്ത് മാലിന്യങ്ങളും ചെളിയും നീക്കി പുന്നമടയിലെ യാർഡിൽ നിന്നാണ് മണ്ണ് കയറിപ്പോകുന്നത്

 പറവൂർ -തുറവൂർ റീച്ചിൽ ഈ മാസം അവസാനിക്കും മുമ്പെങ്കിലും മണ്ണെത്തിയാൽ മാത്രമേ നിർമ്മാണം വേഗത്തിലാകൂ

 വേനൽ അവസാനിക്കും മുമ്പ് ഉയരപ്പാതകളുടെ അപ്രോച്ച് റോഡുകളിലടക്കം മണ്ണിട്ട് ഉയർത്തി ബി.എം.ബി.സി പൂർത്തിയാക്കണം

 പുതിയ റോഡ് ഗതാഗതത്തിന് സജ്ജമാക്കിയാലേ നിലവിലെ റോഡും അതനുസരിച്ച് പുനർ‌നിർമ്മിക്കാൻ കഴിയുകയുള്ളൂ

 കാലവർഷമെത്തിയാൽ മഴക്കാലത്ത് പുന്നമടയിൽ നിന്ന് മണ്ണെത്തിക്കലും ഡ്രഡ്ജിംഗും എത്രമാത്രം പ്രായോഗികമാണെന്നതിൽ ആശങ്കയുണ്ട്

പുന്നമടയിൽ നിന്ന് ഖനനം ചെയ്യേണ്ട മണ്ണ്

4 ലക്ഷം ക്യുബിക് മീറ്റർ

പറവൂർ- തുറവൂ‌ർ റീച്ചിലെ ദേശീയപാത നിർമ്മാണം വിലയിരുത്താൻ ഉടൻ ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ ഉൾപ്പെടെ യോഗം ആലപ്പുഴയിൽ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബൈപാസിൽ ഗർഡർ വീണ സ്ഥലത്തും നിർമ്മാണം ഉടൻ പുനരാരംഭിക്കേണ്ടതുണ്ട്

- അലക്സ് വർഗീസ് , ജില്ലാ കളക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL