SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

മെഡി.എൻട്രൻസ് പരിശീലനം

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ പരിശീലനത്തിന് സർക്കാർ ധനസഹായമുണ്ട്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂൺ 14 ന് മുമ്പായി മത്സ്യഭവനുകളിൽ സമർപ്പിക്കണം.
ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ,​നീറ്റ് പരീക്ഷയിൽ 41ശതമാനം മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL