
അമ്പലപ്പുഴ : നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ ക്ലാസ് മുറികളുടേയും ഓഡിറ്റോറിയത്തിന്റെയും നിർമ്മാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് 3.90 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക വി. ആശാലത, കില പ്രതിനിധി സഫിയത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സന്തോഷ്, ജീതു പ്രവീൺ, രേഷ്മ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. ഫാൻസി, വിദ്യാകിരണം മിഷൻ ജില്ലാ കോഓർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ, എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി, അംഗങ്ങളായ ശാലിനി സ്വരാജ്, സുരേഷ് ബാബു, എച്ച്. നിസാർ, ആർ. ദർശന, സിമി സമീർ, ആത്മജ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |