ആലപ്പുഴ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബൈജു ജോസ് അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ സി.അലക്സ് ,ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുമായ ഡി.ഷിൻസ്, തൊഴിലുറപ്പ് വിഭാഗം ജെ.പി.സി എസ്.എസ്. സജി എന്നിവർ സംസാരിച്ചു.
തുടർന്ന് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |