
ആലപ്പുഴ. ഡി.വൈ.എഫ്.ഐ ആശ്രമം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രമം വാർഡിൽ വയോജന സ്നേഹ സംഗമം നടത്തി.പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൽ.എസ് ഡയറക്ടർ പി.എം. ഷാജി 'വയോജനങ്ങളും മാനസിക ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
കൗൺസിലർ ആർ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. . സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ആശ്രമം വാർഡ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി കെ. ധനഞ്ജയൻ (പ്രസിഡന്റ്) ,പി.ജി. സലിംകുമാർ (വൈസ് പ്രസിഡന്റ്) ,കെ.കെ. അനിൽകുമാർ (സെക്രട്ടറി), എസ്. സുനിൽ (ജോയിന്റ് സെക്രട്ടറി),എ.ആബിദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |