അമ്പലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയയാളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.പുന്നപ്ര നോർത്ത് പഞ്ചായത്ത് പേരൂർ കോളനിയിൽ സുഭാഷ് (അനിൽകുമാർ 41) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന് സമീപം സംശയാസ്പപദ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇയ്യാളുടെ കൈവശം 5 രൂപ, 10 രൂപ, 2 രൂപ തുടങ്ങിയ ധാരാളം നാണയങ്ങൾ കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോൾ പുത്തൻ നട ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ചെടുത്തതാണെന്ന് സമ്മതിച്ചു.ചൊവ്വാഴ്ച പുലർച്ചെ 1 ഓടെ മോഷണം നടത്തിയ ശേഷം അമ്പലപ്പുഴയിൽ എത്തിയതായിരുന്നു ഇയ്യാൾ. ഉടൻ തന്നെ പൊലീസ് ക്ഷേത്രം അധികൃതരെ അറിയിച്ചു.അപ്പോഴാണ് ക്ഷേത്രം അധികൃതരും മോഷണവിവരം അറിയുന്നത് കാണിക്കവഞ്ചിയിൽ 6000 രൂപയോളം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |