SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.40 AM IST

സ്കൂൾ കെട്ടിടം നിർമ്മാണത്തിന് തുടക്കം

ambala

അമ്പലപ്പുഴ: മണ്ഡലം വികസന മഹോത്സവം 2.0 യുടെ ഭാഗമായി എച്ച് .സലാം എം. എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഗവ. മുസ്ലിം എൽ .പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് അദ്ധ്യ ക്ഷയായി. വൈസ് പ്രസിഡന്റ് കെ .എഫ്. തോബിയാസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുംതാസ് സമീർ, പി. ഉണ്ണികൃഷ്ണൻ, എസ്. എം .സി ചെയർമാൻ റോഷൻ ബഷീർ, അംബിക കെ.പിള്ള എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ബിന്ദു ജോസ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL