
അമ്പലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം ഇന്ന് രാവിലെ 10.30 ന് നാമ നിർദ്ദേശപത്രിക സമർപ്പിക്കും. ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തു നിന്ന് രാവിലെ 10ന് എൽ. ഡി.എഫ് നേതാക്കൾ, ബഹുജനങ്ങൾ എന്നിവർക്കൊപ്പം പ്രകടനമായി കളക്ട്രേറ്റിലെത്തി ഡെപ്യൂട്ടി കളക്ടർ ജെ. മോബിക്ക് പത്രിക സമർപ്പിക്കും. പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ രക്തസാക്ഷ മണ്ഡപങ്ങളിലും, പുന്നപ്ര വയലാർ സമര നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി. എസിന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനക്കു ശേഷമാകും പത്രിക സമർപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |