SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ആശ്രമം ചെല്ലപ്പനെ ആദരിച്ചു

s

മുഹമ്മ: ആറരപ്പതിറ്റാണ്ടായി നാടക സംവിധായകൻ, അഭിനേതാവ്, സിനിമാ സംവിധായകൻ എന്നീ വിവിധമേഖലകളിൽ ശോഭിച്ച ആശ്രമം ചെല്ലപ്പനെ ലോക നാടക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു . നാടക കലാകാര സൗഹൃദ കൂട്ടായ്മക്കു വേണ്ടി സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവും നാടകകൃത്തുമായ കെ.കെ.ആർ. കായിപ്പുറം പൊന്നാടയണിയിച്ചു. ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന അനിൽകുമാർ, എം.വി.സത്യൻ,മുഹമ്മ അജി,അരങ്ങ് രക്ഷാധികാരി സി.പി. ഷാജി എന്നിവർ സംസാരിച്ചു.
ആശ്രമം ചെല്ലപ്പൻ അമച്വർ നാടകങ്ങളിൽ നടനായി തുടങ്ങി ആലപ്പുഴ ബ്രില്യൻസ് തീയറ്റേഴ്സിന്റെ ബാനറിൽ 20 ഓളം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ആശ്രമം ചെല്ലപ്പൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL