SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

രോഹിത് വെമൂല ആക്ട് നടപ്പാക്കണം

act

ചേർത്തല:ജാതിയുടെയും നിറത്തിന്റെയും പേരിൽ എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കെതിരെ പീഢനങ്ങൾ വർദ്ധിക്കുന്നതായി എസ്.എസി,എസ്.ടി കോൺഫെഡറേഷൻ ജില്ലാകമ്മിറ്റിനടത്തിയ അംബേദ്കർ ജയന്തി ആഘോഷ സമ്മേളനം.കണ്ണൂരിൽ നിധിൻരാജിന്റെ മരണത്തിനുത്തരവാദികളായവരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം അറസ്റ്റുചെയ്യണമെന്നും രോഹിത് മെമുല ആക്ട് കേരളത്തിലും നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. കോൺഫെഡറേഷൻ രക്ഷാധികാരി പി.വി.നടേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.. അജിത് രാജ് അദ്ധ്യക്ഷനായി. ദളിത് കോൺഗ്രസ്സ് സംസ്ഥാ ജനറൽ സെക്രട്ടറി മധു ജനാർദ്ദനൻ,കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി വയലാർ ധനഞ്ജയൻ, വി.എസ്.ഉണ്ണി,വി.കെ.ഉത്തമൻ, പി.ടി.വേണു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL