SignIn
Kerala Kaumudi Online
Thursday, 23 July 2026 12.30 AM IST

ഫാത്തിമ നാഥയുടെ കുരിശ്ശടിയിൽ തിരുന്നാൾ

s

ആലപ്പുഴ : തീർത്ഥടന കേന്ദ്രമായ പൂങ്കാവ് പള്ളിയുടെ കീഴിലുള്ള പരിശുദ്ധ ഫാത്തിമ നാഥയുടെ കുരിശ്ശടിയിൽ തിരുന്നാൾ നടന്നു.

വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ തിരുന്നാൾ കൊടി ഉയർത്തി. തുടർന്ന് ജപമാല, വണക്കം എന്നിവ നടത്തപ്പെട്ടു. 16ന് ജപമാല, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ജോസഫ് ഡെറി വാലയിൽ വചന സന്ദേശം നൽകി. വള്ളുവനാട് ബ്രഹ്മയുടെ ' പകലിൽ മറഞ്ഞിരുന്നൊരാൾ' നാടകവും അരങ്ങേറി. 17ന് നടന്ന ആഘോഷമായ തിരുന്നാൾ സമൂഹബലിക്ക് ഫാ.സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ മുഖ്യകർമ്മിക്കത്വം വഹിച്ചു. ഫാ. ജോൺ ജാക്ക്സൺ മരക്കാംപറമ്പിൽ വചന സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL