SignIn
Kerala Kaumudi Online
Monday, 18 May 2026 11.34 PM IST

കരിങ്കൽ ചീളുകളുമായി പാഞ്ഞ് ടോറസുകൾ

ambala

അമ്പലപ്പുഴ : കരിങ്കൽ ചീളുകളുമായി പായുന്ന ടോറസുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. നീർക്കുന്നം, വളഞ്ഞ വഴി, വണ്ടാനം തുടങ്ങിയ തീരദേശ മേഖലകളിൽ കടൽക്ഷോഭത്തെ തടയാനായി ടെ ട്രോപാഡ് നിരത്തുമ്പോൾ ഇതി്ന്റൺെ വിടവുകളിൽ വയ്ക്കാനായാണ് കരിങ്കൽ ചീളുകൾ ലോറികളിൽ കൊണ്ടുവരുന്നത്.

വളരെ ചെറിയ ചീളുകൾ ടോറസിന്റെ മുകൾഭാഗം വരെ നിറച്ച് മുകളിൽ ടാർപ്പോളിൻ ഇടാതെയാണ് കൊണ്ടുവരുന്നത്.ദേശീയപാതയിൽ നിന്നും ലോറികൾ ഇടറോഡുകളിലേക്ക് കയറുമ്പോൾ റോഡരികിലെ വൃക്ഷങ്ങളുടെ ചില്ലകളിൽ തട്ടി ചെറിയ കരിങ്കൽ ചീളുകൾ റോഡിൽ വീഴുകയും ഇത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയുയും ചെയ്യും. സൈക്കിൾ, സ്കൂട്ടർ, കാർ തുടങ്ങിയ വാഹനങ്ങളുടെ ടയറുകളിൽ ഈ ചീളുകൾ കുത്തി കയറി ടയർ പഞ്ചറാകുന്നത് പതിവായി മാറിയതായി നാട്ടുകാർ പറഞ്ഞു. കാൽനടയാത്രക്കാരുടെ ദേഹത്ത് ചീളുകൾ വീണ് പരിക്കേൽക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. നിരവധി തവണ പൊലീസിനും, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL