
ആലപ്പുഴ : കേരള ലളിതകലാ അക്കാദമി ആലപ്പുഴ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ജാലകം ചിത്രപ്രദർശനം പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ശ്രീജിത്ത് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ആർട്ട് പ്രമോട്ടർ ശശി താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിമൽ കൈലാസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുതിർന്ന ചിത്രകാരി രമണി ഗിരി, കാർട്ടൂണിസ്റ്റ് രാകേഷ് അൻസേര എന്നിവർ മുഖ്യാതിഥികളായി. സതീഷ് കൊല്ലം, നിഷി കോഴിക്കോട് എന്നിവർ സംസാരിച്ചു. ചിത്രകാരൻ സ്വരൂപ് കോഴിക്കോട് നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
