
അമ്പലപ്പുഴ: പറവൂർ ചക്കിട്ട പറമ്പ് റെസിഡൻഷ്യൽ അസോസിയേഷനും, ക്യൂർ ഐ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വാങ്ങിയ 750 കസേരകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രതീഷ് കുമാർ കൈമാറി. സി.പി.ആർ.എ പ്രസിഡന്റ് കെ.പി.വിക്രമൻ അദ്ധ്യക്ഷനായി.സെക്രട്ടറി പി.അശോക് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ശിവകുമാർ ,റസിഡൻസ് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ഖജാൻജി സനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ചെസ് ചാമ്പ്യനായ പ്രാർത്ഥനയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |