SignIn
Kerala Kaumudi Online
Saturday, 30 May 2026 2.12 AM IST

പന്തം കൊളുത്തി പ്രകടനം

a

മാവേലിക്കര- പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണയുടെയും പി.എ മുഹമ്മദ് റിയാസ് എം.എൽ.എയുടെയും വീടുകളിൽ എൻഫോഴ്സ് ഡിപ്പാർട്ട്മെൻ്റ് നടത്തിയ റെയ്ഡിനെതിരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും പന്തംകൊളുത്തി പ്രകടനവും നടത്തി. പ്രകടനത്തിന് ശേഷം നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ജി.അജയകുമാർ അധ്യക്ഷനായി. കെ.മധുസൂദനൻ, എം.എസ് അരുൺകുമാർ എം.എൽ.എ, ലീല അഭിലാഷ്, ഡി.തുളസീദാസ്, പി.വി സന്തോഷ് കുമാർ, നവീൻ മാത്യു ഡേവിഡ്, എ.എ അക്ഷയ്, കെ.അജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL