ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്സ്പേഴ്‌സൺ എം.എസ്.അബ്ദുൾ കലാം ആസാദ് നാളെ രാവിലെ 11 മണി മുതൽ മാവേലിക്കര ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |