ആലപ്പുഴ: ആലപ്പുഴ കെ.എസ്.ഇ.ബി ലിമിറ്റഡ് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിൽ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും അപകടങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനും അടിയന്തരമായി പരിഹരിക്കുന്നതിനുമായാണ് സംവിധാനം. കൺട്രോൾ റൂമിലേക്ക് ഉപഭോക്താക്കൾക്ക് 9496008413 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ (ഇൻ-ചാർജ്) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |