
അമ്പലപ്പുഴ: ഒ.ഐ.സി.സി നജറാൻ അമ്പലപ്പുഴ കെ. കെ .കുഞ്ചുപിള്ള സ്മാരക സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതുതായി സ്കൂളിലെത്തിയ 10 കെ.ജി .കുട്ടികൾക്കും നിർദ്ധനരായ മറ്റു പതിനഞ്ചോളം കുട്ടികൾക്കുമാണ് ബാഗും കുടയും നോട്ട് ബുക്കുകളും വാട്ടർ ബോട്ടിലും പേനയും പെൻസിലുമെല്ലാം അടങ്ങുന്ന പഠനോപകരണങ്ങൾ നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ അധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് വിതരണോദ്ഘാടനം നിർവഹിച്ചു. ജസീറ അൻസിൽ, ജയ, ബിന്ദു, ബിനിൽ പി,സുധീഷ്,മുരുകദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |