ചേർത്തല: താലൂക്ക് മഹാ സമാധി ദിനാചരണ കമ്മറ്റിയുടേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ 13ന് രാവിലെ 8 മണി മുതൽ 12 മണി വരെ ചേർത്തല ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ സ്മാരക ഗുരുദേവ പ്രാർത്ഥന ഹാളിൽ (ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ) സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 400 രോഗികളെ പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേയ്ക്ക് ശസ്ത്രക്രിയക്ക്കൊണ്ടുപോകും. ഭക്ഷണം,യാത്രാക്കൂലി,മരുന്ന്, ഓപ്പറേഷൻ,താമസ സൗകര്യം എന്നിവസൗജന്യമായിരിക്കും. ഫോൺ:7736588448,8921388722.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |