SignIn
Kerala Kaumudi Online
Sunday, 12 July 2026 8.11 PM IST

സാംബവ സമുദായത്തിന് അർഹമായ പരിഗണന നൽകണം

മാവേലിക്കര: മന്ത്രിമാരുടെ സ്റ്റാഫ്, ബോർഡ്, കോർപ്പറേഷൻ, അതോറിറ്റികൾ, പ്രോസിക്യൂട്ടർ, പ്ലീഡർ തുടങ്ങിയ നിയമനങ്ങളിൽ സാംബവ സമുദായത്തിന് അർഹമായ പ്രാതിനിദ്ധ്യം വേണമെന്ന് സാംബവ മഹാസഭ ജില്ലാതല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.കെ.ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയൻ കരിപ്പാലിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി സംഘടനാ റിപ്പോർട്ടിംഗ് നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ആർ.വിജയകുമാരി, സി.കെ.രാജേന്ദ്രപ്രസാദ്, കെ.സി.ആർ. തമ്പി, എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് രാജൻ കെ.തിരുവല്ല, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി രഞ്ജിത് പ്ലാപ്പറമ്പിൽ, ടി.കെ.സുരേഷ്, അമ്പിളി സുരേഷ് ബാബു, വേണുഗോപാൽ ചിറയിൽ, മനോജ് മാങ്കാംകുഴി, സന്തോഷ് രമണിക, ഷജീവ് കെ.നാരായണൻ, വിജയൻ കളരിക്കൽ, വിജയൻ തലവടി, ജി.കെ.പാർത്ഥൻ, ഓമന മുരളീധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL