SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.10 AM IST

സെൻഷ്യ ടെക്‌നോളജിയെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

saint-masters

കൊച്ചി: ബംഗളൂരു ആസ്ഥാനമായ സെൻഷ്യ ടെക്‌നോളജി സൊലുഷൻസിനെ കൊച്ചിയിലെ ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് ഏറ്റെടുത്തു. മൈക്രോസോഫ്റ്റ് ക്ലൗഡ് ബിസിനസ് വിപുലീകരണത്തിലൂടെ 1000 കോടി രൂപയുടെ പ്രവർത്തന വരുമാനം ലക്ഷ്യമിട്ടാണ് ഏറ്റെടുക്കൽ. മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനമേഖലയിലെ സെൻഷ്യ ടെക്‌നോളജി സൊലുഷൻസിന്റെ വൈദഗ്‌ദ്ധ്യം ഉപയോഗപ്പെടുത്തുന്നതിലൂടെ എ.ഐ അധിഷ്ഠിത ക്ലൗഡ് സേവനരംഗത്ത് മുൻനിരയിലെത്താനാകും. ലയനം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളുണ്ടാകും. വടക്കേ അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, പടിഞ്ഞാറൻ മധ്യ യൂറോപ്പ്, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വിപണികളുണ്ട്.
മൈക്രോസോഫ്റ്റ് ക്ലൗഡ് മേഖലയിൽ പരിചയസമ്പന്നരായ സെൻഷ്യ ടെക്‌നോളജി സൊലുഷൻസിനെ ഏറ്റെടുക്കുന്നതിലൂടെ ആഗോളതലത്തിലുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുമെന്ന് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് സി.ഇ.ഒ ജി ജയകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAINTS AND MASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360