SignIn
Kerala Kaumudi Online
Thursday, 11 June 2026 9.13 AM IST

തെക്കേകര വില്ലേജ് ഓഫീസ് ഉപരോധിച്ചു

a

മാവേലിക്കര: ഭരണ-പ്രതിപക്ഷ അനുകൂല സർവീസ് സംഘടനകളുടെ ചേരിപ്പൊര് കാരണം തെക്കേക്കര വില്ലേജ് ഓഫിസിൽ ഭരണസ്തഭനം ഉണ്ടായിരിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കര വില്ലേജ് ഓഫിസ് ഉപരോധിച്ചു. ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു. തെക്കേക്കകര വടക്ക് ഏരിയ പ്രസിഡന്റ് ബിജു പല്ലാരിമഗലം അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.മോഹൻകുമാർ, സുധിഷ് ചാങ്കൂർ, നേതാക്കളായ അശോക് ബാബു, പൊന്നമ്മ സുരേന്ദ്രൻ, പ്രദീപ് കുറത്തികാട്, രാധകൃഷൻ വരേണിക്കൽ, ഉണ്ണിക്യഷ്ണപിള്ള, മിനി.ആർ നാഥ്, ശ്രുതി മനോജ്, ശ്രീജ അശോക് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL