SignIn
Kerala Kaumudi Online
Friday, 26 June 2026 12.01 AM IST

അഞ്ച് പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിക്കും. പൂർവവിദ്യാർത്ഥി സംഗമം 28ന്

sa

കോട്ടയം: അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരേ ക്ലാസ് മുറിയിൽ പഠിച്ച സഹപാഠികൾ വീണ്ടും ഒരുമിക്കുന്നു. ഇന്നത്തെ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളായിരുന്ന അന്നത്തെ കോട്ടയം ഗവൺമെന്റ് ഹൈസ്‌കൂൾ, സർക്കാർ സ്‌കൂൾ, ട്രെയിനിംഗ് സ്‌കൂൾ എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥികളാണ് 28ന് രാവിലെ 11ന് സ്‌കൂൾ അങ്കണത്തിൽ വീണ്ടും സംഗമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പൂർവവിദ്യാർത്ഥികൾ തങ്ങൾ പഠിച്ച ക്ലാസ് മുറികളും ഓടിക്കളിച്ച സ്‌കൂൾ മുറ്റവും വീണ്ടും സന്ദർശിക്കും. പഴയ ഓർമകൾ പങ്കുവയ്ക്കുന്നതിനൊപ്പം, സ്‌കൂൾ പഠനം കഴിഞ്ഞശേഷം ആദ്യമായി കണ്ടുമുട്ടുന്ന സഹപാഠികളുമുണ്ട് കൂട്ടത്തിൽ. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിരമിച്ചവരും ഇപ്പോഴും വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരുമായ പൂർവവിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. അമ്പതുവർഷത്തിലേറെ മുമ്പ് ഈ കലാലയത്തിൽ പഠിച്ചവരുടെ ആദ്യ കൂട്ടായ്മ എന്ന പ്രത്യേകതയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL