
വള്ളികുന്നം: ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, വള്ളികുന്നം ഗ്രാമ പഞ്ചായത്ത്, ആയുഷ് പി.എച്ച്.സി ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി. പടയണിവട്ടം ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വള്ളികുന്നം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സി.അനിത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹൈർ വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു .
ഡോ.ഋഷി ഗോവിന്ദ് കല്യാണിശ്ശേരിൽ യോഗ ബോധവത്കരണ ക്ലാസ്സ് നയിച്ചു. സന്തോഷ് മുതുകുളം,താരാ നിഷാന്ത്, ദക്ഷ എന്നിവർ യോഗ പരിശീലനം നയിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.വിമലൻ , ഹോമിയോ മെഡിക്കൽഓഫീസർ ഡോ.പി.കെ.മാമ്മൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |