
ആലപ്പുഴ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ ശക്തികളുടെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിക്ക് വഴിയൊരുക്കുന്നതിലൂടെ യു.ഡി.എഫ് സർക്കാരിന്റെ വഞ്ചന ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ് പറഞ്ഞു. പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ സി.പി.ഐ ചേർത്തല മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി അംഗം എം.സി. സിദ്ധാർത്ഥൻ, മണ്ഡലം സെക്രട്ടറി കെ. ഉമയാക്ഷൻ, സന്ധ്യാ ബെന്നി, ഡി. ഷാജി, പി.ഡി. ബിജു, ടി.കെ. രാംനാഥൻ, പി.പി. ഉദയപ്പൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |