ആലപ്പുഴ: മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കർഷകരുടെ തൊഴിൽ പുരോഗതിയ്ക്കായി എല്ലാ ജില്ലകളിലും 'ജീവനം 2..0 ' ക്യാമ്പയിന് തുടക്കമായി. കന്നുകാലികളുടെ ആരോഗ്യം ഉറപ്പു വരുത്തുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, കർഷകർക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിലൂടെ കർഷകർക്ക് തൊഴിൽ മേഖല ശക്തിപ്പെടുത്താനും വരുമാന വർദ്ധനവ് ഉറപ്പു വരുത്താനും കഴിയും. ജൂലായ് 30-നകം എല്ലാ ജില്ലകളിലും കാമ്പയിൻ സംഘടിപ്പിക്കും.
കന്നുകാലികൾക്ക് സൗജന്യ ചികിത്സ, ആരോഗ്യ പരിശോധന, രോഗനിർണയം എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ക്യാമ്പുകളാണ് പ്രധാനം. കൂടാതെ കന്നുകാലികൾക്ക് ഭീഷണിയാകുന്ന കുളമ്പ് രോഗം ബ്രൂസല്ലോസിസ്, പി.പി.ആർ, എൻഡോടോക്‌സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ വാക്‌സിൻ എന്നിവയും കാമ്പയിൻ വഴി ലഭ്യമാക്കും. സി.ഡി.എസ് തലത്തിലുള്ള കർഷക കൂട്ടായ്മയായ ലൈവ്‌സ്റ്റോക്ക് ക്‌ളസ്റ്ററുകൾ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കർഷകരും 100 ലൈവ്‌സ്റ്റോക്ക് യൂണിറ്റുകളും ഉൾപ്പെട്ടതാണ് ഓരോ ക്‌ളസ്റ്ററും. നിലവിൽ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 304 ലൈവ്‌സ്റ്റോക്ക് ക്‌ളസ്റ്ററുകളിലെ കർഷകർക്ക് കാമ്പയിൻ പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |