SignIn
Kerala Kaumudi Online
Thursday, 02 July 2026 5.13 AM IST

സെൻസസ് : നമ്പർ പതിച്ച് തുടക്കം

റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി

ആലപ്പുഴ: ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളവരിൽ സെൻസസ് ചാർജ് ഓഫീസർക്ക് മുമ്പാകെ യഥാസമയം റിപ്പോർട്ട് ചെയ്യാതെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും എതിരെ സെൻസസ് ആക്ട് 1948 ലെയും അനുബന്ധചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യ ദിനത്തിൽ കെട്ടിടങ്ങൾക്ക് നമ്പർ പതിക്കുന്ന ജോലിയിലാണ് എന്യുമറേറ്റർമാർ ഏർപ്പെട്ടത്. വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നമ്പർ രേഖപ്പെടുത്തി. ആദ്യ മൂന്ന് ദിവസം ഈ പ്രവർത്തനങ്ങളാണ് നടത്തുന്നത്. തുടർന്നാണ് വിവരശേഖരണം. ഈ മാസം 30 വരെയാണ് വീടുകളിലെത്തിയുള്ള വിവരശേഖരണം.

ആകെ പണിയാണ്!

എന്യുമറേറ്റർമാരിൽ പലർക്കും ആദ്യ ദിവസം തന്നെ എട്ടിന്റെ പണി കിട്ടി. തെരുവുനായ്ക്കളും വീടുകളിലെ വള‌ർത്തുനായ്ക്കളുമായിരുന്നു പ്രധാന വില്ലന്മാർ. നായ ശല്യം ഭയന്ന് പലർക്കും ഒറ്റയ്ക്കുള്ള യാത്ര വെല്ലുവിളിയായി. വീടിന്റെ ഗേറ്റിന് മുകളിലേക്ക് തല ഉയർത്തി നിന്ന് ജർമ്മൻ ഷെപ്പേർഡ് വിഭാഗത്തിലെ നായയാണ് ആലപ്പുഴ നഗരത്തിലെ ഒരു എന്യുമറേറ്ററെ പേടിപ്പിച്ചത്. ഇതോടെ മിക്കവരും സംഘമായാണ് നമ്പർ പതിക്കാനായി പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL