
ഹരിപ്പാട്: കെ.എസ്.ഇ.ബി. പെൻഷൻകാർക്കും ജീവനക്കാർക്കും ആരോഗ്യ ഇൻഷ്വറൻസ് സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയൻ ഹരിപ്പാട് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ .റജി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.വാസുദേവൻ പിള്ള കണക്ക് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രൻ, എസ്.ആർ.പ്രകാശ്, സുശീലൻ, പോൾ, സനൽകുമാർ എൻ എന്നിവർ സംസാരിച്ചു. കെ.ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |