
അമ്പലപ്പുഴ: വായനാവാരത്തോടനുബന്ധിച്ച് സമകാലികകേരളം സാഹിത്യവേദിയുടെയും സെന്റ് ജോസഫ്സ് വനിതാ കോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാഹിത്യ ചർച്ചയും പ്രഭാഷണവും സംഘടിപ്പിച്ചു. നിരൂപകൻ എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സെൻ്റ് ജോസഫ്സ് വനിതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ.പി.എസ്. ജ്യോതിലക്ഷ്മി അധ്യക്ഷയായി. കാവാലം ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേറ്റ് പ്രൊഫസർ ഡോ. റെജിമോൾ ജോസ്, സണ്ണി തായങ്കരി, അനിൽ എസ്.അറപ്പയിൽ, മുഹമ്മദ് ഷബീർ, മമത എന്നിവർ സംസാരിച്ചു. എം.കെ.ഹരികുമാറിനെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |