
ആലപ്പുഴ: അറന്നൂറ്റിമംഗലം ഗവ.എൽ.പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മോട്ടിവേഷൻ ക്ലാസും നടത്തി. മുൻ പൊലീസ് മേധാവി ഋഷിരാജ് സിംഗ് നേതൃത്വം നൽകി. വായന മത്സരങ്ങളിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. രക്ഷിതാക്കൾ തയ്യാറാക്കിയ ജൈവവൈവിദ്ധ്യ രജിസ്റ്റർ വാർഡ് മെമ്പർ വിഷ്ണു സുരേഷ് പ്രകാശനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ സൗമ്യ സുഭാഷ്, ഹെഡ്മിസ്ട്രസ് ശ്രീകല .കെ, ഭാഷാപോഷിണി ഗ്രന്ഥശാല പ്രസിഡന്റ് ചന്ദ്രികകുമാരി, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുജാകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വാസന്തി പ്രദീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |