
കുട്ടനാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കുട്ടനാട് മേഖല തല പരിസ്ഥിതി ക്വിസ് മത്സരം നെടുമുടി എൻ.എസ് ഹൈസ്ക്കൂളിൽ നടത്തി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് റിട്ട.പ്രൊഫ. കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമാപന യോഗം നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രിയങ്ക പ്രലോഷ്, പഞ്ചായത്തംഗം കെ.എസ് ശ്രീകാന്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി അരവിന്ദ് നെടുമുടി,മുരളി കാട്ടൂർ,പി.വി.വിനോദ്,ആർ.രഞ്ജിത്ത് എസ്.ബിജിമോൾ, എസ്.ശ്രീജിത്ത്,മേഖല സെക്രട്ടറി പ്രസന്ന,ട്രഷറർ അഗസ്റ്റിൻജോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |