ആലപ്പുഴ: വായനമാസാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ 'എന്റെ പുസ്തകം' റീൽ മത്സരം സംഘടിപ്പിക്കുന്നു. എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെയും കോളേജ് വിദ്യാർത്ഥികൾക്കുമാണ് മത്സരം. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനുട്ടിൽ കവിയാത്ത ഒരു ആസ്വാദന റീൽ വീഡിയോ തയ്യാറാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. അയക്കുന്നയാളുടെ പേരും വിലാസവും വിഭാഗവും ഫോൺനമ്പറും രേഖപ്പെടുത്തണം. അവസാന തീയതി 15 വൈകിട്ട് 5 . ഫോൺ: 0477 2251349.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |