SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

മുൻഗണന റേഷൻ കാർഡ്,​ അപേക്ഷകൾ 17വരെ

ആലപ്പുഴ : സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡ് നൽകുന്നതിനായുള്ള അപേക്ഷകൾ ജൂലായ് 17 വൈകിട്ട് 5 മണി വരെ സ്വീകരിക്കും.
അർഹരായ എല്ലാ കാർഡുടമകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി ഓൺലൈൻ വഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.

അതേ സമയം, പൊതുവിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകളിലെ മുൻഗണനാ കാർഡിൽ (പിങ്ക്) കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്താൻ

മാനദണ്ഡങ്ങളിൽ ഇളവുവേണമെന്ന് സിവിൽ സപ്ലൈസ് അധികൃതർ ഭക്ഷ്യവകുപ്പിനോട് ശുപാർശ ചെയ്തു. വീടുകളുടെ വിസ്തീർണം ആയിരം ചതുരശ്രയടിക്ക് താഴെയാണെങ്കിൽ മാത്രമേ നിലവിൽ മുൻഗണനാ കാർഡിന് അർഹതയുള്ളൂ. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമ്മിക്കുന്ന വീടുകൾക്ക് പോലും ഇതിൽ കൂടുതൽ വിസ്തീർണമുണ്ട്. അതിനാൽ, അർഹരായ പലർക്കും മുൻഗണനാ കാർഡ് ലഭ്യമാകാറില്ല. ഒട്ടേറെപ്പേർക്ക് മുൻഗണനാകാർഡ് നഷ്ടമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയാക്കണമെന്നാണ് ശുപാർശ.

മുൻഗണനാ കാർഡിന് അപേക്ഷ സ്വീകരിച്ച് തുടങ്ങി.
ജൂലായ് 17 വരെ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. ഓരോ അപേക്ഷകനും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തിരഞ്ഞെടുക്കുക.

മാർക്ക് വേണ്ടാത്തവർ

 ആശ്രയ പദ്ധതി, ആദിവാസി, കാൻസർ,ഡയാലിസിസ്, അവയവമാറ്റം, എച്ച്.ഐ.വി, ശാരീരിക വെല്ലുവിളിനേരിടുന്നവർ, ഓട്ടിസം, ലെപ്രസി,100 ശതമാനം തളർച്ച രോഗികൾ


 നിരാലംബയായ സ്ത്രീ, വിധവ, അവിവാഹിത, വിവാഹബന്ധം വേർപിരിഞ്ഞവർ. കുടുംബനാഥയാണെങ്കിൽ 21 വയസ് പൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല

അർഹതയില്ലാത്തവർ


 കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ/പൊതുമേഖല ജീവനക്കാരൻ, ആദായ നികുതി ദായകൻ, സർവീസ് പെൻഷണർ, ആയിരം ചതുരശ്രയടി വീടുള്ളവർ, നാലോ അധികമോ ചക്ര വാഹന ഉടമ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ), പ്രൊഫഷണൽസ് (ഡോക്ടർ, എൻജിനിയർ, അഭിഭാഷകർ, ഐ.ടി, നഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റ്)


 കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലം ( പട്ടികവർഗവിഭാഗം ഒഴികെ), 25,000 രൂപ പ്രതിമാസ വരുമാനം (വിദേശത്തുള്ളവരുടേത് ഉൾപ്പെടെ) എന്നിവയുണ്ടെങ്കിലും അനർഹർ

അപേക്ഷിക്കാൻ വേണ്ടത്
ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
മാരക രോഗമുള്ളവർ: ചികിത്സാ രേഖകളുടെ പകർപ്പുകൾ
പട്ടിക ജാതി പട്ടികവർഗവിഭാഗം: ജാതി സർട്ടിഫിക്കറ്റ്.
വിധവ: നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്, പെൻഷൻ രേഖകൾ.

സ്ഥലമില്ലാത്തവർ: ഭൂരഹിത സർട്ടിഫിക്കറ്റ്.
ഭവന പദ്ധതി പ്രകാരം വീട് : വീട് നൽകിയ വകുപ്പിന്റെ സാക്ഷ്യപത്രം.
സ്വന്തമായി വീടില്ലെങ്കിൽ: ഭവന രഹിത സാക്ഷ്യപത്രം
ഭിന്നശേഷിക്കാർ: മെഡിക്കൽ/ഡിസബിലിറ്റി സർട്ടിഫിക്കറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL